വിവാഹ ചടങ്ങില്‍ ഘോഷയാത്ര; വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്; വീഡിയോ

single-img
2 November 2019

വിവാഹ ദിവസം വധുവിന്‍റെയും വരന്‍റെയും വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷം. ഇതില്‍ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലെ സൂര്യപേട്ടയിലായിരുന്നു സംഭവം. ഇവിടെ നടന്ന അജയ്-ഇന്ദ്രജ എന്നിവരുടെ വിവാഹ ചടങ്ങില്‍ വരന്റെ ഘോഷയാത്രയെച്ചൊല്ലിയാണ് ഇരുവീട്ടുകാരും അടിപിടിയുണ്ടായത്.

ഇരു കൂട്ടരും തമ്മിലുള്ള വാക്കു തര്‍ക്കം ഒടുവില്‍ കൈയാങ്കളിയിലെത്തുകയായിരുന്നു. കൊഡാട് മണ്ഡല്‍ സ്വദേശിയാണ് വരന്‍. വധു പ്രകാശം ജില്ലക്കാരിയും. കഴിഞ്ഞ മാസം 29നായിരുന്നു വിവാഹം. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.

സംഭവത്തില്‍ പരാതി എഴുതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവീട്ടുകാരും പരാതി നല്‍കാന്‍ തയ്യാറായില്ല. ഈ വിഷയത്തില്‍ ദമ്പതികള്‍ക്ക് പ്രശ്നമില്ലെന്നു അവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.