എഴുത്തച്ഛൻ പുരസ്കാരം ആനന്ദിന്

single-img
1 November 2019

സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചുകൊണ്ട് എഴുത്തച്ഛൻ പുരസ്കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ ആനന്ദിന്. ആനന്ദ് പുരസ്‌ക്കാരത്തിന് അർഹനായ വിവരം തിരുവനന്തപുരത്ത് സാംസ്കാരിക മന്ത്രി എകെ ബാലനാണ്പ്രഖ്യാപിച്ചത്. ഇതിനു മുൻപ്തന്നെ കേന്ദ്ര–കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ആനന്ദ് നേടിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ അടങ്ങുന്നതാണ് പുരസ്കാരം.

കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടയിൽ 1936-ൽ ജനിച്ച ഇദ്ദേഹത്തിന്റെ ശരിയായ പേര് പി സച്ചിദാനന്ദൻ എന്നാണ്. ആനന്ദ് മുൻപ് പട്ടാളത്തിലും ഗവൺമെന്റ് സർവീസിലും എഞ്ചിനീയറായിരുന്നു.

അഭയാർത്ഥികൾ, മരുഭൂമികൾ ഉണ്ടാകുന്നത്, വ്യാസനും വിഘ്‌നേശ്വരനും, ഗോവർദ്ധന്റെ യാത്രകൾ’ എന്നിവ ആനന്ദ് രചിച്ച പ്രധാന നോവലുകളാണ്. ‘വീടും തടവും, ഒടിയുന്ന കുരിശ്, ഇര, സംവാദം’ എന്നിവ ചെറുകഥാസമാഹാരങ്ങളും ‘ശവഘോഷയാത്ര’ നാടകവുമാണ്. ‘ഇടപെടലുകൾ, ആനന്ദിന്റെ ലേഖനങ്ങൾ, ജൈവമനുഷ്യൻ, വേട്ടക്കാരനും വിരുന്നുകാരനും, നഷ്‌ടപ്രദേശങ്ങൾ’ എന്നീ ഉപന്യാസ-പഠനഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.