സംവിധായകന്‍ ശ്രീകുമാര്‍ ‘മേനോന്‍’ ജാതിവാല്‍ ഉപേക്ഷിച്ചു; ഇനി മുതല്‍ വിഎ ശ്രീകുമാര്‍

single-img
1 November 2019

തന്‍റെ പേരില്‍ നിന്നും ‘മേനോന്‍’ എന്ന ജാതിപ്പേര് നീക്കം ചെയ്തിരിക്കുകയാണ് പ്രശസ്ത സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ. തന്റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് ശ്രീകുമാര്‍ ഈ കാര്യം വ്യക്തമാക്കിയത്. മേനോന്‍ എന്ന ജാതിവാല്‍ ഞാന്‍ എന്‍റെ പേരില്‍ നിന്നും ഉപേക്ഷിക്കുന്നു. ഇനി വിഎ ശ്രീകുമാര്‍ മേനോന്‍ എന്ന് വേണ്ട വിഎ ശ്രീകുമാര്‍ എന്ന് അറിയപ്പെട്ടാല്‍ മതി. എന്റെ പേരിന് ഒപ്പമുള്ള ജാതിവാല്‍ എന്നെക്കുറിച്ചും ഞാന്‍ വിശ്വസിക്കുന്ന മൂല്യങ്ങളെ കുറിച്ചും തെറ്റായ ധാരണ പരത്തുന്നുവെന്ന് കുറച്ചു നാളുകളായി ബോധ്യപ്പെടുന്നുണ്ട്.- അദ്ദേഹം എഴുതുന്നു.

#പേര്‌മാറ്റംപ്രിയമുള്ളവരേ,കുട്ടിക്കാലം മുതല്‍ ജാതി ചിന്തകൾക്ക് അതീതമായി വളര്‍ന്ന വ്യക്തിയാണ് ഞാന്‍. എന്റെ…

Posted by V A Shrikumar on Friday, November 1, 2019

പാലക്കാട് കോളേജിൽ നടന്ന ചടങ്ങിൽ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോനില്‍ നിന്ന് നടന്‍ ബിനീഷ് ബാസ്റ്റ്യനുണ്ടായ ആക്ഷേപത്തില്‍ പ്രതികരിച്ചും വി എ ശ്രീകുമാര്‍ രംഗത്ത് എത്തിയിരുന്നു. എസ്എസ്എല്‍സി ബുക്കിലോ, കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാല്‍ ഉണ്ടായിരുന്നില്ല. എന്നും ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു.