പിഞ്ചു കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

single-img
1 November 2019

ഹൈദരാബാദ്: ഹൈദരാബാദില്‍ പിഞ്ചു കുഞ്ഞിനെ ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമിച്ച് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഹൈദരാബാദ് ജൂബിലി ബസ്റ്റാന്റിനു സമീപത്താണ് സംഭവം നടന്നത്. സ്ത്രീയും പുരുഷനുമാണ് പൊലീസിന്റെ പിടിയിലായത്

കുഴിയെടുത്ത് കുട്ടിയെ മറവുടെയ്യാന്‍ ശ്രമിക്കുന്നത് ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ വിവരം പൊലീസില്‍ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസിന് പേരക്കുട്ടിയുടെ മൃതദേഹം മറവു ചെയ്യുകയായിരുന്നുവെന്നാണ് പ്രതികള്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ പരിശോധനയില്‍ കുഞ്ഞിന് ജീവനുണ്ടെന്ന് വ്യക്തമായി.

തുടര്‍ന്ന് രണ്ടു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുഞ്ഞിനെയാണ് ഇവര്‍ മറവു ചെയ്യാന്‍ ശ്രമിച്ചത്. ശിശുഹത്യയുമായി ബന്ധപ്പെട്ട കേസാണെന്നും പൊലീസ് അറിയിച്ചു.