പിതൃസഹോദരൻ പീഡിപ്പിച്ചതിൽ മനം നൊന്ത് പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തു

single-img
31 October 2019

തിരുവനന്തപുരം: തിരുമലയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച നാടോടി പെണ്‍കുട്ടി മരിച്ചു. പിതൃസഹോദരന്‍ പീഡിപ്പിച്ചതിനെ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് മാതാപിതാക്കള്‍ പൊലീസിൽ പരാതി നല്‍കി.

മാതാപിതാക്കളുടെ പരാതിയിന്മേൽ പെൺകുട്ടിയുടെ പിതൃസഹോദരനെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്നെത്തി വര്‍ഷങ്ങളായി തിരുമലയില്‍ താമസിക്കുന്ന കുടുംബത്തിലെ പതിനഞ്ചു വയസുകാരിയായ പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം രാത്രി തീകൊളുത്തിയത്. തുടർന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

അഞ്ച് വര്‍ഷം മുന്‍പ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കൊപ്പം താമസിക്കവെ 32 വയസുകാരനായ പിതാവിന്റെ അനുജന്‍ പീഡിപ്പിച്ചെന്നാണ് പരാതി. പലതവണ ഇയാൾ പെൺകുട്ടിയെ പീഡീപ്പിച്ചിട്ടുണ്ടെന്നും അക്കാരണത്താൽ പെൺകുട്ടി വർഷങ്ങളായി ആരോടും മിണ്ടാതെ വിഷാദത്തിൽ കഴിയുകയായിരുന്നുവെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.