കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; 1,80,000 ത്തോളം പേരെ ഒഴിപ്പിച്ചു

single-img
28 October 2019

പാരഡൈസ്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പടര്‍ന്ന കാട്ടു തീ നിയന്ത്രണവിധേയമായില്ല. പ്രദേശത്ത് ശക്തമായ കാറ്റു വീശുന്നതിനാല്‍ തീ പടരുകയാണ്. ഭരണകൂടത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് മേഖലയില്‍ നിന്ന് 1,80,000 പേരെ ഒഴിപ്പിച്ചു.

30,000 ഏക്കറോളം കാട്ടു തീ പടര്‍ന്നിരിക്കുകയാണ്. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആര്‍ക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോര്‍ട്ടില്ല.