ഉപതെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് സംഭവിച്ചത് കൈയബദ്ധം; അധികം താമസിയാതെ കേരളം ബിജെപി ഭരിക്കും; ബിജെപിയ്ക്കു വേണ്ടി രാജസേനന്റെ വീഡിയോ

single-img
28 October 2019

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റത് മലയാളികള്‍ക്ക് സംഭവിച്ച് കൈയബദ്ധമെന്ന് സംവിധായകനും നടനുമായ രാജസേനന്‍. കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ന്യൂനപക്ഷങ്ങളും ചേര്‍ന്ന് പതിവുപോലെ കേരളത്തില്‍ ബിജെപിയെ തോല്‍പ്പിച്ചു. എന്നാല്‍ ബിജെപി തോറ്റിട്ടില്ലെന്നും,എവിടെയും തോല്‍ക്കുകയില്ലെന്നും, മഹാരാഷ്ട്രയിലേയും ഹരിയാനയിലെയും തെരഞ്ഞെടുപ്പു ഫലം കാണുമ്പോള്‍ അത് മലയാളികള്‍ക്ക് മനസിലാകുമെന്നും രാജസേനന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയായിരുന്നു രാജസേനന്റെ പ്രതികരണം.ബിജെപി തോറ്റപ്പോള്‍ ആര്‍ക്കൈാക്കയോ ഉള്ളില്‍ സന്തോഷം തോന്നിക്കാണും എന്നാല്‍ എന്റെ ന്യൂപക്ഷ സുഹൃത്തുക്കളോട് ഞാന്‍ പറയുന്നു കേരളത്തില്‍ ബിജെപിയും ന്യീനപക്ഷവും ഒന്നിച്ചു ഭരിക്കുന്ന കാലം വിദൂരമല്ല രാജസേനന്‍ വീഡിയോയില്‍ പറഞ്ഞു. രാജ്യമാകെ ബിജെപിയും ആര്‍എസ്എസും പടര്‍ന്നുകഴിഞ്ഞു കേരളത്തിലും അത് സംഭവിക്കും. ഇത് ബിജെപിരക്കാരന്റെ മാത്രം വാക്കുകളല്ല ദീര്‍ഘ വീക്ഷണമുള്ള കലാകാരന്റെ വാക്കുകളാണെന്നും രാജസേനന്‍ പറഞ്ഞു.

നമസ്തേ. ഇത് വെറും സ്വപ്നമല്ല. യാഥാർഥ്യമാകും. ഇവിടെ മതേതരം സംരക്ഷിക്കാൻ ഇനി ബിജെപി ക്കേ കഴിയു.

Posted by Rajasenan AppuKuttan Nair on Thursday, October 24, 2019