പിടിയിലായത് ബൈക്ക് മോഷണത്തിന്; ഒന്നരവര്‍ഷം മുന്‍പ് അച്ഛനെ കൊലപ്പെടുത്തിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍

single-img
26 October 2019

ചാലക്കുടി: ബൈക്ക് മോഷണത്തിന് പിടിയിലായ യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ സംഭവിച്ചത്‌ പൊലീസിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സ്വന്തം അച്ഛനെ ഒന്നരവര്‍ഷം മുന്‍പ് കൊലപ്പെടുത്തിയെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. കൊന്നക്കുഴി സ്വദേശി കുന്നുമ്മല്‍ ബാലുവാണ് പൊലീസിനെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.

ബൈക്ക് മോഷണക്കേസില്‍ ബാലു ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യലിനിടെയായിരുന്നു ബാലുവിന്റെ വെളിപ്പെടുത്തല്‍. അച്ഛനും അമ്മയും തമ്മിലുള്ളവളക്കിനെ തുടര്‍ന്നായിരുന്നു സംഭവം. തന്റെ അടിയേറ്റാണ് അച്ഛന്‍ ബാബു വീണതെന്ന് ബാലു പറഞ്ഞു.

തലക്കടിയേറ്റ ബാബുവിനെ ചാവലക്കുടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡുക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മരത്തില്‍ നിന്ന വീണാണ് ബാബുവിന് പരിക്കേറ്റതെന്നായിരുന്നു ഇതുവരെ അറിയപ്പെട്ടിരുന്നത്.അമ്മയുടെ ആവസ്യപ്രകാരണാണ് അങ്ങനെ പറഞ്ഞതെന്ന് ബാലു മൊഴിനല്‍കി.

ബാലുവിന്റെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് കൂടുതല്‍ തെളിവുകള്‍ സ്വീകരിക്കും. ബാലുവിനെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.