അരൂരിലെ തോല്‍വിക്ക് കാരണം പൂതന പരാമര്‍ശമല്ല; ജി സുധാകരന്‍

single-img
26 October 2019

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തിലെ തോല്‍വിക്ക് കാരണം പൂതന പരാമര്‍ശമല്ലെന്ന് മന്ത്രി ജി. സുധാകരന്‍. ബി.ജെ.പി. വോട്ട് മറിച്ചതാണ് പരാജയകാരണമെന്നും, അരൂര്‍ സീറ്റ് നഷ്ടപ്പെട്ടതില്‍ വലിയ പ്രയാസമുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

”ബി.ജെ.പിയുടെ പതിനായിരം വോട്ട് എവിടെപ്പോയി ? അവരുടെ വോട്ട് ഞങ്ങള്‍ക്ക് കിട്ടില്ല. കേരളത്തിലെ യു.ഡി.എഫിനെപറ്റി ബി.ജെ.പിക്ക് പരാതിയില്ല. അരൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞതിനെക്കുറിച്ചായിരുന്നു അവര്‍ക്ക് വിഷമം”. ജി സുധാകരന്‍ പറഞ്ഞു,

”ഷാനിമോളെ പൂതനയെന്ന് വിളിച്ചിട്ടില്ല. പൂതനയെന്ന കഥാപാത്രത്തെ പരാമര്‍ശിച്ചത് ഒരു സ്ത്രീയെയും ഉദ്ദേശിച്ച് അല്ല. കുടുംബയോഗങ്ങളില്‍ കടന്നുകയറി ചില മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ വ്യാജ പ്രചാരണമാണിത്. വീഡിയൊ മുഴുവന്‍ കണ്ടാല്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ബോധ്യമാകും. യു.ഡി.എഫ് നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളുകയും ചെയ്തു”- സുധാകരന്‍ പറഞ്ഞു.