പത്തുവയസുകാരനെതിരെ സ്വവർഗ ലൈംഗിക പീഡനം: മദ്രസ അധ്യാപകൻ അറസ്റ്റിൽ

single-img
25 October 2019

കണ്ണൂർ: പത്തുവയസുകാരനായ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസ അധ്യാപകൻ പിടിയിൽ. തളിപ്പറമ്പിനു സമീപത്തുള്ള മദ്രസ അധ്യാപകനായ ചാവക്കാട് പാടത്തുംപീടികയിൽ മുഹമ്മദ് സിറാജുദ്ദീനെ(28)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 29-ന് ആണ് കേസിന് ആസ്പദമായ സംഭവം.

പത്തു വയസ്സുളള വിദ്യാർഥിയെ ആണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. വിദ്യാർഥി വീട്ടിൽ വിവരം പറഞ്ഞതിനെ തുടർന്ന് രക്ഷിതാക്കളുടെ പരാതിയിലാണ് കേസെടുത്തത്.

കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും വിവരമറിഞ്ഞ് എത്തിയപ്പോള്‍ സിറാജുദ്ദീൻ ഒളിവിൽ പോകുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞ ഖത്തീബ് ഹൈക്കോട തിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നെങ്കിലും കോടതി ജാമ്യ ഹര്‍ജി നിരാകരിച്ചു.

ഇയാളെ മലപ്പുറം വെളിയങ്കോട് വച്ചാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് സിറാജുദ്ദീനെ റിമാൻഡ് ചെയ്തു.