പ്രതിഷേധക്കാരായാല്‍ ഇങ്ങനെ വേണം; കുട്ടി പേടിക്കുമെന്ന് അമ്മ, പാട്ടുപാടി കുഞ്ഞിനെ സന്തോഷിപ്പിച്ച് പ്രതിഷേധക്കാര്‍, വീഡിയോ കാണാം

single-img
25 October 2019

സാധാരണ പ്രതിഷേധക്കാര്‍ ആരെയും സന്തോഷിപ്പിക്കാറില്ല. വഴിമുടക്കിയും ഉറക്കെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും കടന്നു പോകാറാണ് പതിവ്. എന്നാല്‍ ലബനനില്‍ കൊച്ചു കുട്ടിയെ സന്തോഷിപ്പിക്കാന്‍ പാട്ടു പാടി നൃത്തം ചെയ്യുന്ന പ്രതിഷേധ ക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

Thanks for the animation on road from baby Robin HaddadChabeb furn el chebackAnd the shark Elie-joe Nehme

Posted by Eliane Jabbour on Saturday, October 19, 2019

ബാബ്ഡ ജില്ലയിലൂടെ കാറോടിച്ചു പോകുകയായിരുന്ന എലൈന്‍ ജാബൊര്‍ ആണ് രസകരമായ അനുഭവത്തിന്റെ വീഡിയോ പങ്കുവെച്ചത്.റോഡില്‍ വച്ച് എലൈന്റെ കാറിനെ പ്രതിഷേധക്കാര്‍ വളഞ്ഞു. എന്നാല്‍ കാറിലുണ്ടായിരുന്ന 15 മാസം പ്രായമുള്ള തന്റെ കുഞ്ഞ് പേടിക്കുമെന്ന് പ്രതിഷേധക്കാരോട് പറഞ്ഞു. ശബ്ദം കുറയ്ക്കാന്‍ പറഞ്ഞതോടെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കുന്നത് നിര്‍ത്തി.

ബേബി ഷാര്‍ക്കെന്ന കുട്ടികളുടെ പാട്ടുപാടി കയ്യടിച്ച് നൃത്തം ചെയ്ത് അവര്‍ കാറിനെ വളഞ്ഞു.ഇതോടെ കുഞ്ഞും സന്തോഷവാനായി ചിരിക്കാന്‍ തുടങ്ങി. വീട്ടിലെത്തുന്നവരെ കുഞ്ഞ് ചരിച്ച് കളിക്കുകയായിരുന്നുവെന്ന് എലൈന്‍ പറഞ്ഞു.

സര്‍ക്കാര്‍ പുതിയ നികുതികള്‍ പ്രഖ്യാപിച്ചതോടെയാണ് ലെബനനില്‍ പ്രതിഷേധം ഉയര്‍ന്നത്. ഏതായാലും കുഞ്ഞിനെ സന്തോഷിപ്പിക്കാന്‍ പാട്ടുപാടുന്ന പ്രതിഷേധക്കാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.