മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു

single-img
24 October 2019

സംസ്ഥാനത്ത് അഞ്ചു മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു റൗണ്ട് പിന്നിടുമ്പോള്‍ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്തും, കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാറും ലീഡ് ചെയ്യുകയാണ്. അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനും, എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ടിജെ വിനോദും , മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എം സി ഖമറുദീനും മുന്നിട്ടു നില്‍ക്കുന്നു.