സോണിയ ഗാന്ധി തിഹാര്‍ ജയിലിലെത്തി ഡി കെ ശിവകുമാറിനെ സന്ദര്‍ശിച്ചു

single-img
23 October 2019

ഡല്‍ഹി: ജയിലില്‍ കഴിയുന്ന കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സന്ദര്‍ശിച്ചു. തീഹാര്‍ ജയിലിലെത്തിയായിരുന്നു കൂടിക്കാഴ്ച. കര്‍ണാടകയുടെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കൂടെയുണ്ടായിരുന്നു.

50 ദിവസങ്ങള്‍ക്കു മുന്‍പാണ് ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി.

ഐഎന്‍എക്‌സ് മീഡിയാ കേസില്‍ അറസ്റ്റിലായ പി ചിദംബരത്തെയും സോണിയ ജയിലെലത്തി സന്ദര്‍ശിച്ചിരുന്നു. അറസ്റ്റിലായ നേതാക്കള്‍ക്ക് പാര്‍ട്ടി കൂടെയുണ്ട് എന്ന വിശ്വാസം നല്‍കാനാണ് സന്ദര്‍ശനമെന്നാണ് സൂചന.