കേരള സർവ്വകലാശാലയുടെ ഉത്തരക്കടലാസുകൾ ചോർന്ന സംഭവം; കേസെടുക്കാൻ ക്രൈംബ്രാഞ്ച് നിർദ്ദേശം

single-img
23 October 2019

കേരള യൂണിവേഴ്‌സിറ്റിയുടെ ഉത്തരക്കടലാസുകൾ ചോർന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. സംഭവം നടന്നത് കേരള സർവ്വലാശാലയുടെ കേന്ദ്രീകൃത മൂല്യനിർണ ക്യാമ്പിൽ നിന്നാണെന്നാണ് വിവരം. 2016, 2017, 2018 എന്നീ വർഷങ്ങളിലെ 45 ഉത്തരകടലാസുകൾ ചോർന്നുവെന്ന് രജിസ്ട്രാർ നൽകിയ പരാതിയിൽ പറയുന്നു.

ഈ പരാതിയിൽ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. വളരെ വിവാദമായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിന്റെ അന്വേഷണത്തിനിടെയാണ് മുഖ്യപ്രതികളിലൊരാളായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. ആ സമയം തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസും ക്രൈം ബ്രാഞ്ചിന് കൈമാറി.