പാക് സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം ചെറുത്ത് ഇന്ത്യ; ഇന്ത്യന്‍ സൈനികന് വീരമൃത്യു

single-img
23 October 2019

ഡല്‍ഹി: നൗഷേര സെക്ടറില്‍ പാകിസ്ഥാന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. പാക് സൈന്യത്തി ന്റെ നുഴഞ്ഞുകയറ്റശ്രമം ചെറുക്കുന്നതിനിടെയാണ് വെടിവയ്പ്പു ണ്ടായത്. അതിര്‍ത്തിയില്‍ നിയന്ത്രണരേഖ മറികടന്ന പാക് സൈനികരുമായാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ 400 മീറ്റര്‍ ഉള്ളിലേക്കു കടന്ന പാക് സൈനികരെ ഇന്തയന്‍ സൈന്യം തുരത്തി. കഴിഞ്ഞ ദിവസം പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നാലു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു.