“കഠിനാദ്ധ്വാനം ഒരിക്കലും പരാജയപ്പെടുകയില്ല”: ധമാക്കയില്‍ നായകവേഷത്തിലെത്തുന്ന അരുണിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് സംവിധായകന്‍ ഒമര്‍ലുലു

single-img
23 October 2019

ആള്‍ക്കൂട്ടാരവങ്ങള്‍ക്കിടയിലൂടെ നടന്നുവരുന്ന അരുണിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് സംവിധായകന്‍ ഒമര്‍ലുലു ചിത്രത്തിന് തലക്കെട്ടായി കൊടുത്ത വാചകമാണിത്.”Hardwork never fails”

പെരിന്തല്‍മണ്ണ നസ്റ കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന് മുഖ്യാഥിതിയായി ഇത്തവണ ക്ഷണിച്ചത് അരുണിനെയാണ്. ഇതിന്റെ ഭാഗമായി ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ അരുണിനെ ആനയിച്ചുകൊണ്ടുവരുന്ന ചിത്രമാണ് ഒമര്‍ലുലു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തിലെ ടോണി ഐസക് എന്ന ശ്രദ്ധേയകഥാപാത്രം ചെയ്ത് ബാലതാരമായി തിളങ്ങിയ താരമാണ് അരുണ്‍. പിന്നീടങ്ങോട്ട് ചില കുഞ്ഞുവേഷങ്ങളല്ലാതെ മികച്ചൊരവസരം അരുണിനെ തേടി എത്തിയിരുന്നില്ല.

നീണ്ട ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിനും കഠിനാദ്ധ്വാനത്തിനും ഫലമെന്നോണം ഒമര്‍ലുലുവിന്റെ നവംബർ അവസാനം റിലീസ് ചെയ്യാന്‍ പോവുന്ന കളർഫുൾ കോമഡി ചിത്രമായ ധമാക്കയില്‍ നായകവേഷത്തിൽ എത്തിയിരിക്കുകയാണ് അരുണ്‍കുമാര്‍.

വിദ്യാര്‍ത്ഥികളുടെ അകമ്പടിയോടെ ചിരിച്ചുനടന്നുവരുന്ന അരുണിന്റെ ചിത്രം കണ്ടതില്‍ ഒരുപാട് സന്തോഷമെന്നും അരുണിനെ ദൈവം അനുഗ്രഹിക്കട്ടെ എന്നും ഒമർ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.