സല്‍മാന്‍ഖാന്‍ ചിത്രം ദബാംഗ് 3 യുടെ ട്രെയ്‌ലര്‍ റിലീസ് ഇന്ന് റിലീസ് ചെയ്യും

single-img
23 October 2019

സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന ദബാംഗ് സീരീസിലെ മൂന്നാമത്തെ ചിത്രമാണ് ദബാംഗ് 3. ദബാംഗ് 2 ന്റെ തുടര്‍ച്ചയാണ് ചിത്രം. പ്രഭുദേവയാണ് മൂന്നാം ഭാഗത്തിന്റെ സംവിധാനം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും. പ്രഭുദേവയും, ദിലീപ് ശുക്ലയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സോനാക്ഷി സിന്‍ഹ ആണ് നായിക.

സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സല്‍മാന്‍ ഖാന്‍ ഫിലിംസ്, അര്‍ബാസ് ഖാന്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറുകളില്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ബാസ് ഖാന്‍, മഹി ഗില്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്നു.