തപ്‍സി നായികയായി എത്തുന്ന ‘സാൻഡ് കി ആങ്കി’ന് നികുതി ഇളവ് പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

single-img
22 October 2019

തപ്‍സി നായികയായി എത്തുന്ന പുതിയ സിനിമയായ സാൻഡ് കി ആങ്കിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചു.ചന്ദ്രോ എന്ന് പേരുള്ള പ്രായക്കൂടുതലുള്ള ഷാര്‍പ്പ് ഷൂട്ടറായിട്ടാണ് തപ്‍സി ചിത്രത്തില്‍ അഭിനയിക്കുന്നത്. തുല്യ വേഷത്തില്‍ പ്രകാശി എന്ന ഷാര്‍പ് ഷൂട്ടറായി ഭൂമി പെഡ്‍നേക്കറും അഭിനയിക്കുന്നു.

ഈ സിനിമയ്ക്ക് നേരത്തെ രാജസ്ഥാൻ സര്‍ക്കാറും നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. ഈ മാസം 25നാണ് ചിത്രം റിലീസ് ചെയ്യുക. രണ്ട് നായികമാര്‍ഒരേപ്രാധാന്യമുള്ള വേഷങ്ങളില്‍ അഭിനയിക്കണമെന്ന ആഗ്രഹമുള്ളതു കൊണ്ടുകൂടിയാണ് സാൻഡ് കി ആങ്ക് സ്വീകരിച്ചതെന്ന് തപ്‍സി പറഞ്ഞിരുന്നു. അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ പോരാടി വിജയം കൈവരിക്കുന്ന സ്ത്രീകളെയാണ് ഇതില്‍ കാണാന്‍ സാധിക്കുക. ശരിയായ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.തുഷാര്‍ ഹിരാനന്ദിനിയാണ് സംവിധാനം.