കൊച്ചി കോർപറേഷൻ പിരിച്ചുവിടാത്തതെന്ത്? സർക്കാരിനോട് ഹൈക്കോടതി

single-img
22 October 2019

കൊച്ചിയിൽ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ട കൊച്ചി കോർപറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കൊച്ചി കോർപറേഷൻ പിരിച്ചുവിടാത്തതെന്തുകൊണ്ടാണെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു.

സര്‍ക്കാര്‍ തങ്ങളുടെ അധികാരം ഉപയോഗിക്കണം. കൊച്ചി സിംഗപ്പൂരാകണമെന്നില്ലെന്നും ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനാവണമെന്നും ഹൈക്കോടതി പറഞ്ഞു. നഗരത്തിലെ ചെളിനീക്കാൻ കോർപറേഷൻ കോടികൾ പാഴാക്കുന്നുവെന്നും കോടതി വിമർശിച്ചു.

ഇങ്ങനെ ഒരു കോർപറേഷൻ എന്തിനാണെന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണു കോർപറേഷനെ രൂക്ഷമായി വിമർശിച്ചത്.

സര്‍ക്കാരിന്റെ വിശദീകരണം നല്‍കാന്‍ അഡ്വ. ജനറല്‍ നാളെ നല്‍കണം