ഇന്ന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും

single-img
22 October 2019

ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ന് ദേശീയ പണിമുടക്ക് നടത്തുന്നു.പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉള്‍പ്പെടെയുള്ള കേന്ദ്ര നടപടികള്‍ക്കെതിരായാണ് സമരം. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് പണിമുടക്കുന്നത്.

രാജ്യത്തെ മുഴുവന്‍ ബാങ്ക് ജീവനക്കാരും സമരത്തില്‍ പങ്കെടുക്കും. ഈ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.