അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ: കേരളത്തിൽ നല്ല ഭാവിയുള്ള പ്രസ്ഥാനമാണ് ബിജെപിയെന്ന് അബ്ദുള്ളക്കുട്ടി

single-img
22 October 2019

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുന്‍ എംഎല്‍എയും എംപിയുമായ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്.

ബിജെപി അഖിലേന്ത്യ നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് പുതിയ നിയമനം. ന്യൂനപക്ഷത്തെ കൂടുതൽ തങ്ങളിലേക്ക് അടുപ്പിക്കാനാണ് ബിജെപിയുടെ ഈ നീക്കം.

കേരളത്തിൽ നല്ല ഭാവിയുള്ള പ്രസ്ഥാനമാണ് ബിജെപിയെന്ന് എപി അബ്ദുള്ളക്കുട്ടി പറഞ്ഞു. വികസന വിഷയത്തിൽ ബിജെപിക്ക് അനുകൂലമുള്ള ഇടമാണ് കേരളമെന്നും ഇനി തന്റെ പ്രവർത്തന മണ്ഡലം കേരളമാകുമെന്നും അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.