രാഹുല്‍ ഗാന്ധിയുടെ സുരക്ഷാകാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് എസ് പി ജി റിപ്പോര്‍ട്ട്

single-img
21 October 2019

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്രം. എസ്പിജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും സുരക്ഷയില്‍ വീഴ്ച വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 1991 മുതല്‍ രാഹുല്‍ നടത്തിയ വിദേശ പര്യടനങ്ങളില്‍ 143 തവണയും എസ്പിജി സുരക്ഷ ഒഴിവാക്കിയി രുന്നു. രാജ്യത്തിനകത്തും പലയിടത്തും ബുള്ളറ്റ് പ്രൂഫ് വാഹനം ഒഴിവാക്കിയായിരുന്നു സഞ്ചാരം.

പ്രധാനമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും സുരക്ഷാഭീഷണിയുള്ള മുന്‍പ്രധാനമന്ത്രിമാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം സുരക്ഷ നല്‍കുന്നത് എസ്പിജിയാണ്. 2015 മുതല്‍ ഈ വര്‍ഷം മേയ് വരെ ബുള്ളറ്റ് പ്രൂഫ് സുരക്ഷയില്ലാത്ത വാഹനത്തില്‍ 1,892 തവണയാണ് രാഹുല്‍ ഡല്‍ഹിയില്‍ യാത്ര ചെയ്തത്. 

ഡല്‍ഹിക്കു പുറത്തുള്ള യാത്രകളില്‍ ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്കില്‍ 247 തവണയും സുരക്ഷാ പ്രോട്ടോക്കോള്‍ ലംഘിച്ചു.
നേരത്തെ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും വിദേശത്തും എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത് വിമര്‍ശനത്തിന് കാരണമായിരുന്നു.