ശ്രേയാ ഘോഷാലിന്റെ മധുര ശബ്ദത്തില്‍ ‘മൂക്കൂത്തി’ ഗാനം; മാമാങ്കത്തിലെ ആദ്യ വീഡിയോഗാനം എത്തി

single-img
21 October 2019

എം പദ്മകുമാറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം.ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. ശ്രേയാ ഘോഷാല്‍ ആലപിച്ച മൂക്കുത്തി എന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രന്‍ ആണ്.

 ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് ചെയ്യാന്‍ ആണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.