ഹരിയാനയില്‍ ഗുസ്തി താരങ്ങള്‍ക്ക് തോല്‍വി; ഭരണത്തിലേക്ക് ബിജെപി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു

single-img
21 October 2019

ഹരിയാനയില്‍ വീണ്ടും വിജയം ബിജെപിക്കെന്ന് എക്‌സിറ്റ് പോളുകള്‍പറയുന്നു എങ്കിലും പ്രമുഖ സ്ഥാനാര്‍ത്ഥികളായ ഗുസ്തി താരങ്ങളായ യോഗേശ്വര്‍ ദത്ത്, ബബിത ഫോഗാട്ട് എന്നിവര്‍ പരാജയപ്പെടുമെന്ന് പറയുന്നു. ന്യൂസ് 18-ഇപ്‌സോസ് നടത്തിയ എക്‌സിറ്റ് പോള്‍ ഫലമാണ് ഇങ്ങനെ പ്രവചിക്കുന്നത്.

ഗുസ്തി താരമായിരുന്ന ബബിത ഫോഗാട്ട് മത്സരിച്ച ദാദ്രി മണ്ഡലം ജാട്ട് സമുദായക്കാര്‍ക്കു സ്വാധീനമുള്ളതാണ്.
ഇവിടെ കോണ്‍ഗ്രസിന്റെ നൃപേന്ദ്ര സംഗ്വാന്‍, സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ ബിജെപി നേതാവ് സോംവീര്‍ സംഗ്വാന്‍ എന്നിവരായിരുന്നു മറ്റു പ്രമുഖ സ്ഥാനാര്‍ഥികള്‍.

ആകെ ഫലത്തില്‍ ഹരിയാനയിലും ബിജെപി അധികാരത്തിലേറുമെന്നാണ് എക്‌സിറ്റ് ടൈംസ് നൗ, റിപബ്ലിക് ടിവി, എബിപി ന്യൂസ്, ടിവി 9 ഭാരത് വര്‍ഷ്, ന്യൂസ് 18 എന്നീ അഞ്ച് എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്. ആകെ സീറ്റുകളായ 90-ല്‍ 69-ഉം ബിജെപി നേടുമെന്നാണ് പോള്‍ പ്രവചനം. അതേസമയം കോണ്‍ഗ്രസ് 11 സീറ്റില്‍ മാത്രമാണ് ജയം നേടുകയെന്നും മറ്റുള്ളവര്‍ പത്ത് സീറ്റുകള്‍ നേടുമെന്നുമാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്.