സുതാര്യത ലക്‌ഷ്യം; മഞ്ചേശ്വരത്തെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യുമെന്ന് ജില്ലാ കളക്ടര്‍

single-img
19 October 2019

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ടെടുപ്പ് പ്രക്രിയ പൂര്‍ണമായും റെക്കോര്‍ഡ് ചെയ്യും.
ഇത് സംബന്ധിച്ചുള്ള വിവരം ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവാണ് അറിയിച്ചത്. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ ബൂത്തുകളിലും വീഡിയോ റെക്കോര്‍ഡിംഗിനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസർകോട് ജില്ലയില്‍ പലയിടത്തും വ്യാപകമായി കള്ളവോട്ടുകള്‍ നടന്നതായി കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിൽ പൊതുവായി പ്രശ്നബാധിത ബൂത്തുകള്‍ കൂടുതലായി ഉണ്ടാവാറുള്ളതും വടക്കന്‍ കേരളത്തിലാണ്. സാഹചര്യങ്ങൾ ഇങ്ങിനെയായിരിക്കെ വോട്ടെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തുന്നതോടെ തെരഞ്ഞെടുപ്പ് നടപടികള്‍ കുറേക്കൂടി സുതാര്യത ലഭിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.