എതിര്‍പ്പുകള്‍ക്കു പിന്നില്‍ രാഷ്ട്രീയം മാത്രം, സവര്‍ക്കര്‍ ഭാരത രത്‌ന അര്‍ഹിക്കുന്നു; അണ്ണാ ഹസാരെ

single-img
19 October 2019

ഡല്‍ഹി: വി ഡി സവര്‍ക്കറിന് ഭാരത രത്‌ന നല്‍കുന്നതിനെ അനുകൂലിച്ച് അണ്ണാ ഹസാരെ.”സവര്‍ക്കര്‍ ഭാരത രത്‌ന അര്‍ഹിക്കു ന്നുണ്ട്. അതിനെ എതിര്‍ക്കുന്നതിനു പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണ്. സവര്‍ക്കര്‍ ജയിലില്‍ കിടന്നത് രാജ്യത്തിനു വേണ്ടി. രാജ്യത്തിനായി ത്യാഗം ചെയ്തവര്‍ക്ക് ഭാരത രത്‌ന നല്‍കണ”മെന്ന് ഹസാരെ പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാതെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ബിജെപിയുടെ പ്രകടനപത്രികയിലാണ് സവര്‍ക്കര്‍ക്ക് ഭാരതരത്‌ന നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ബിജെപി പ്രഖ്യാപനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരിക്കുകയാണ്.

ഗാന്ധിവധത്തില്‍ പ്രതിയായ സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കുന്നുവെന്നതാണ് പ്രധാന വിമര്‍ശനം. ഈ സാഹചര്യത്തിലാണ് ഗാന്ധിയനായ അണ്ണാഹസാരെ സവര്‍ക്കര്‍ ഭാരത രത്‌നയ്ക്ക് അര്‍ഹനാണെന്ന് വ്യക്തമാക്കുന്നത്.