യുഎഇയിൽ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടുത്തം; താമസക്കാരായ 120 പേരെ അധികൃതര്‍ ഒഴിപ്പിച്ചു

single-img
17 October 2019

യുഎഇയിലുള്ള അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ വന്‍ തീപിടുത്തം. വ്യാഴാഴ്ച രാവിലെയായിരുന്നു അല്‍ റൗദയിലെ അല്‍ റീം ബില്‍ഡിങിൽ തീപിടിച്ചതെന്ന് ഉമ്മുല്‍ഖുവൈന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. വിവരം അറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

സ്ഥലത്തെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് അധികൃതര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഈ കെട്ടിടത്തില്‍ താമസിച്ചിരുന്ന 120 പേരെ അധികൃതര്‍ ഒഴിപ്പിച്ചു.

അഗ്നിബാധയിൽ തകരാറിലായ ഫ്ലാറ്റുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാവുന്നതുവരെ ഇവര്‍ക്ക് താല്‍കാലിക താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഉമ്മുല്‍ ഖുവൈന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ ഡോ. സലീം ഹമദ് ബിന്‍ ഹംദ അറിയിച്ചു. അതേസമയം തീപിടുത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.