സാമൂഹ്യ വിരുദ്ധര്‍ ചെന്നിത്തലയില്‍ വ്യാപകമായി കൃഷി നശിപ്പിച്ചതായി പരാതി

single-img
15 October 2019

സാമൂഹ്യ വിരുദ്ധര്‍ ചെന്നിത്തലയിൽ അഡ്‌ക്കോസിന്റെ നേതൃത്വത്തില്‍ കൈരളി ഫാര്‍മേഴ്‌സ് ക്ലബ് അംഗങ്ങള്‍ നടത്തുന്ന കരകൃഷി വ്യാപകമായി നശിപ്പിച്ചതായി പരാതി. കാരാഴ്മ കിഴക്ക് 7-ാം വാര്‍ഡില്‍ മഠത്തില്‍ കടവിന് സമീപമുള്ള ഇഞ്ചി, ചേമ്പ്, മഞ്ഞള്‍, ചേന വാഴ എന്നീ കൃഷികളാണ് ചൊവ്വാഴ്ച പുലര്‍ച്ചെ വ്യാപകമായി നശിപ്പിക്കപ്പെട്ടത്.

Support Evartha to Save Independent journalism

നേരംപുലർന്നപ്പോൾ കൃഷി പരിപാലനത്തിനായി എത്തിയ ക്ലബ് അംഗങ്ങളാണ് കൃഷി തോട്ടത്തില്‍ നട്ടുപരിപാലിച്ച വിളകള്‍ വെട്ടിയും പിഴുതെറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഒരുസ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്ത് നാല് വര്‍ഷമായി വിവിധയിടങ്ങളില്‍ ക്ലബ് അംഗങ്ങള്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള കരകൃഷികള്‍ നടത്തുന്നുണ്ട്.

തങ്ങളുടെ കൃഷി തോട്ടത്തില്‍ അനധികൃതമായി കടന്ന് വിളകള്‍ നശിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൈരളി ഫാര്‍മേഴ്‌സ് പ്രസിഡന്റ് കെ സദാശിവന്‍പിള്ള മാന്നാര്‍ പോലീസില്‍ പരാതി നല്‍കി.