റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്ക് ഇപ്പോള്‍ കുറ്റബോധമുണ്ടെന്ന് രാഹുല്‍ഗാന്ധി

single-img
14 October 2019

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബിജെപിക്കെതിരെ റഫാല്‍ വിഷയം ഉയര്‍ത്തി രാഹുല്‍ഗാന്ധി. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് റഫാല്‍. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്ക് ഇപ്പോള്‍ കുറ്റബോധമുണ്ടെന്ന് രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി കരാറില്‍ ഇടപെടല്‍ നടത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ പോലും പറയുന്നു. ഈ സത്യത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ മോദിക്കോ, അമിത് ഷായ്‌ക്കോ, ബിജെപിക്കോ ആകില്ലയെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 21 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയിലെ കണ്ഡീവാലിയില്‍ കൂറ്റന്‍ റാലിയാണ് കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ ചൗകീദാര്‍ ചോര്‍ ഹെ മുദ്രാവാക്യ ങ്ങളുമായാണ് റാലിയില്‍ പങ്കെടുത്തത്.