സംസ്ഥാനത്ത് മദ്യത്തിന് വിലകൂടാന്‍ സാധ്യത

single-img
14 October 2019

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഉപതെരഞ്ഞടുപ്പിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. ഉത്പാദനചെലവ് കൂടിയതിനാല്‍ നഷ്ടമൊഴിവാക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

ലിറ്ററിന് 45 രൂപയുണ്ടായിരുന്ന സ്പിരിറ്റിന് ഇപ്പോള്‍ 70 രൂപയാണ് വില. ബിവറേജസ് കോര്‍പ്പറേഷനുമായുള്ള കരാറിലെ നിരക്കില്‍ മദ്യം വിതരണം ചെയ്യുന്നത് നഷ്ടമുണ്ടാക്കുമെന്ന നിലപാടിലാണ് കമ്പനികള്‍.

അതിനാല്‍ ജനപ്രിയ ബ്രാന്‍ഡായ ജവാന്റെ കുറഞ്ഞ വില നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെത്ത് ചൂണ്ടിക്കാട്ടി മദ്യ വിതരണ കമ്പനികള്‍ ബിവറേജസ് കോര്‍പ്പറഷന് കത്ത് നല്‍കി. മദ്യത്തിന് നിരക്ക് കൂട്ടുക, അല്ലെങ്കില്‍ കമ്പനികളില്‍ നിന്ന് ഈടാക്കുന്ന ടേണ്‍ ഓവര്‍ ടാക്സ് കുറക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കത്തില്‍ മുന്നോട്ടുവച്ചിരിക്കുന്നത്.