കശ്‌മീരില്‍ വിട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാരെ മോചിപ്പിക്കും

single-img
11 October 2019

ഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രിമാരെ ഉന്‍ മോചിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിലരെ മോചിപ്പിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കിയ കേന്ദ്രനടപടിക്ക് പിന്നാലെ കശ്മീരിലെ പ്രധാന രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ 800ലധികം പേരെയാണ് ഭരണകൂടം വീട്ടുതടങ്കലിലാക്കിയത്. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മുന്‍ എം.എല്‍.എ യാസിര്‍ മിര്‍, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് നൂര്‍ മുഹമ്മദ്, കോണ്‍ഗ്രസ് നേതാവ് ഷുഐബ് ലോണ്‍ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം മോചനം നല്‍കിയിരുന്നു . പ്രദേശത്ത് സമാധാന അന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കില്ലെന്ന ഉറപ്പിന്മേലാണ് നേതാക്കള്‍ക്ക് മോചനം നല്‍കിയത്.