ആമസോൺ ഡെലിവറിബോയ് ഹിപ്നോട്ടൈസ് ചെയ്തു പീഡിപ്പിച്ചെന്ന ആരോപണം: പരാതി പിന്‍വലിക്കാനൊരുങ്ങി നോയ്ഡ സ്വദേശിനി

single-img
11 October 2019

ഡല്‍ഹി: ആമസോണിലെ ഡെലിവറിബോയ് പീഡിപ്പിച്ചുവെന്ന പരാതി പിന്‍വലിക്കാനൊരുങ്ങി നോയ്ഡ സ്വദേശിനി. തിരികെ നല്‍കാനുള്ള സാധനം ഏറ്റുവാങ്ങാന്‍ നോയ്ഡയിലുള്ള ഫ്‌ളാറ്റിലെത്തിയ ഡെലിവറിബോയ് ഹിപ്നോട്ടൈസ് ചെയ്തു പീഡിപ്പിച്ചെന്നായിരുന്നു പരാതി. യുവതി നല്‍കിയ പരാതിയില്‍ ഭൂതേന്ദ്ര പാല്‍ എന്നയാള്‍ക്കെതിരെ പൊലീസ് കെസെടുത്തിരുന്നു.

എന്നാല്‍ സാധനം തിരിച്ചെടുക്കാന്‍ വന്നയാളും യുവതിയും തമ്മിലുള്ള തര്‍ക്കത്തിനൊടുവിൽ അയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായായിരുന്നു പരാതി.

എന്നാൽ കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കാനെത്താന്‍ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും യുവതി അതിന് തയ്യാറായില്ലെന്ന് നോയ്ഡ പൊലീസ് സൂപ്രണ്ട് വിനീത് ജൈസ്വാൾ വാർത്താ ഏജൻസിയാ പിടിഐയോട് പറഞ്ഞു. കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലാത്തതുപോലെയാണ് പരാതിക്കാരിയുടെ പെരുമാറ്റം. പരാതി നൽകിയത് താനല്ല മറിച്ച് തന്റെ സഹോദരിയാണെന്നാണ് യുവതിയുടെ ഇപ്പോഴത്തെ നിലപാടെന്നും വിനീത് ജൈസ്വാൾ പറയുന്നു.

കുറ്റാരോപിതനായ ഡെലിവറി ഏജന്റിനെ ചോദ്യം ചെയ്തെങ്കിലും തെളിവില്ലാത്തതിനാൽ വിട്ടയച്ചെന്നും പൊലീസ് അറിയിച്ചു.