സിറിയയില്‍ തുര്‍ക്കിയുടെ വ്യോമാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു

single-img
10 October 2019

സിറിയയില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. കുര്‍ദിഷ് പോരാളികള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. കുര്‍ദുകളുടെ നിയന്തന്ത്രണത്തിലുള്ള വടക്കുകിഴക്കന്‍ പ്രദേശത്താണ് ആക്രണനടത്തിയത്

കൊല്ലപ്പെട്ടവരില്‍ രണ്ടു സാധാരണക്കാരും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 40ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഐ​എ​സ് പോ​രാ​ളി​ക​ളെ​യും കു​ര്‍​ദി​ഷ് തീ​വ്ര​വാ​ദി​ക​ളെ​യും ല​ക്ഷ്യ​മി​ട്ടാ​ണ് ഓ​പ്പ​റേ​ഷ​ന്‍ പീ​സ് സ്പ്രിം​ഗെ​ന്ന് തു​ര്‍​ക്കി പ്ര​സി​ഡ​ന്‍റ് എ​ര്‍​ദോ​ഗ​ന്‍ ട്വീ​റ്റു ചെ​യ്തു. 

ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് കൂ​ട്ട​പ​ലാ​യ​നം ന​ട​ത്തു​ന്ന​ത്. തു​ര്‍​ക്കി​യും തു​ര്‍​ക്കി​യു​ടെ പി​ന്തു​ണ​യു​ള്ള ഫ്രീ ​സി​റി​യ​ന്‍ നാ​ഷ​ണ​ല്‍ ആ​ര്‍​മി​യു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്.