ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ഹരിയാനയില്‍ ശിവസേനാ സ്ഥാനാര്‍ത്ഥി

single-img
9 October 2019

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന ഉമര്‍ ഖാലിദിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ സ്ഥാനാര്‍ത്ഥി. ഹരിയാനയിലെ ബഹാദുര്‍ഗഢ് മണ്ഡലത്തില്‍ നിന്നാണ് നവീന്‍ ദലാല്‍ എന്ന ശിവസേനാ നേതാവ് ഇക്കുറി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2018 ഓഗസ്റ്റ് 13-നായിരുന്നു ദല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വെച്ച് ഉമര്‍ ഖാലിദ് ആക്രമിക്കപ്പെട്ടത്.

ഈ കേസില്‍ നവീന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. കേവലം ആറുമാസം മുമ്പാണ് നവീന്‍ ശിവസേനയില്‍ ചേര്‍ന്നത്. രാജ്യമാകെ പശുക്കളുടെയും കര്‍ഷകരുടെയും രക്തസാക്ഷികളുടെയും ദരിദ്രരുടെയും പേരില്‍ രാഷ്ട്രീയം കളിക്കുക മാത്രമാണ് ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചെയ്യുന്നതെന്ന് ആരോപിച്ചാണ് നവീന്‍ ശിവസേനയില്‍ അംഗത്വമെടുത്തത്.

എന്നാല്‍ ഈ വിഷയങ്ങളിലൊക്കെ ശിവസേനയുടെ നിലപാടും നയങ്ങളും വ്യക്തമാണെന്നും നവീന്‍ പറഞ്ഞു. ഇപ്പോള്‍29 വയസുള്ള നവീന്‍ കഴിഞ്ഞ 10 വര്‍ഷമായി ഗോരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുകയാണ്. ബിജെപിയുടെ സിറ്റിങ് എംഎല്‍എ നരേഷ് കൗശിക്, കോണ്‍ഗ്രസിന്റെ രജീന്ദര്‍ സിങ് ജൂന്‍, ഐഎന്‍എല്‍ഡിയുടെ നഫേ സിങ് എന്നിവര്‍ ഉള്‍പ്പെടെ 24 സ്ഥാനാര്‍ത്ഥികളാണ് നവീന്‍ ജനവിധി തേടുന്ന മണ്ഡലത്തില്‍ മത്സരിക്കുന്നത്.