മാണി സി കാപ്പന്‍ ഇന്ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

single-img
9 October 2019

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ച മാണി സി കാപ്പന്‍ ഇന്ന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 മണിക്ക് നിയമസഭാ ബാങ്കറ്റ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

കെ എം മാണിയിലൂടെ പതിറ്റാണ്ടുകളായി കേരളാകോണ്‍ഗ്രസ് കയ്യടക്കിയിരുന്ന മണ്ഡലമാണ് എന്‍സിപി സിഥാനാര്‍ഥിയായ മാണി സി കാപ്പനിലൂടെ എല്‍ഡിഎഫ് നേടിയത്.
കേരളകോണ്‍ഗ്രസിന്റെ ജോസ് ടോമിനെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മാണി സി കാപ്പന്‍ അട്ടിമറിച്ചത്.

54137 വോട്ടുകള്‍ മാണി സി.കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ജോസ് ടോമിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.