ജെല്ലിക്കെട്ടിന്റെ പുതിയ മേക്കിംഗ് വീഡിയോ എത്തി

single-img
9 October 2019

പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ച സിനിമയാണ് ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട്. മലയാള സിനിമയ്ക്ക് പരിചിതമല്ലാത്ത ശൈലിയിലായിരുന്നു ചിത്രത്തിന്റെ മേക്കിംഗ്. ഇപ്പോളിതാ ജെല്ലിക്കെട്ടിന്റെ മേക്കിംഗ് വീഡിയോ ആണ് യൂട്യൂബില്‍ വൈറലായിരിക്കുന്നത്.

എസ്‌ ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  ഗിരീഷ് ഗംഗാധരന്‍ ആണ് ഛായാഗ്രഹണം.  ആന്‍റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രത്തില്‍ ചെമ്ബന്‍ വിനോദ്, സാബു മോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തി.