എറണാകുളം ഉപതെരഞ്ഞെടുപ്പ്; വികെ ഇബ്രാഹിം കുഞ്ഞിനെ പ്രചരണത്തില്‍ നിന്നൊഴിവാക്കി യുഡിഎഫ്

single-img
9 October 2019

കൊച്ചി: എറണാകുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് മുന്‍ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ഒഴിവാക്കി യുഡിഎഫ്. പാലാരിവട്ടം മേല്‍പ്പാലം അഴിമതി ക്കേസില്‍ അന്വേഷണം നേരിടുന്നതിനെ തുടര്‍ന്നാണ് തീരുമാനം. കേസില്‍ ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കുമെന്ന് സൂചനകളുണ്ട്.

എറണാകുളത്തെ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ മുഖ്യ ചര്‍ച്ച് തീവെട്ടിക്കൊള്ളയെന്ന് വിജിലന്‍സ് തന്നെ വ്യക്തമാക്കിയ പാലാരിവട്ടം മേല്‍പ്പാലം അഴിമതിയാണ്. ഈ സാഹചര്യത്തില്‍ ഇബ്രാഹിം കുഞ്ഞ് പ്രചരണത്തിനിറങ്ങിയാല്‍ ദോഷകരമായി ബാധിക്കാനാണ് സാധ്യത.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇബ്രാഹിം കുഞ്ഞിന്റെ അസാന്നിധ്യം ചര്‍ച്ചയായതോടെ, ഏതന്വേഷണത്തെ നേരിടാനും യുഡിഎഫ് തയ്യാറെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം