2019 രസതന്ത്ര നൊബേല്‍ പുരസ്കാരം; പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ

single-img
9 October 2019

ഈ വർഷത്തെ രസതന്ത്ര നൊബേല്‍ പുരസ്കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞർ. ലിഥിയം-അയേൺ ബാറ്ററികൾ വികസിപ്പിച്ചതിനാണ് ജോൺ ബി ​ഗുഡിനഫ്, എം സ്റ്റാൻലി വിറ്റിൻഹാം, അകിര യോഷിനോ എന്നിവർക്ക് പുരസ്‍കാരം ലഭിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 3:15ഓടെയായിരുന്നു റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് പുരസ്കാരം പ്രഖ്യാപിച്ചത്. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നാളെ പ്രഖ്യാപിക്കും. ഇതോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ സാഹിത്യത്തിനുള്ള പുരസ്കാര നൊബേലും നാളെയാണ് പ്രഖ്യാപിക്കുക. കഴിഞ്ഞ ചൊവ്വാഴ്ച ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു