കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു

single-img
8 October 2019

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സുരക്ഷാസേന കൊലപ്പെടുത്തി. കശ്മീരില്‍ അവന്തിപ്പോരയില്‍ ഭീകരവാദികളുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

പോലീസും സൈന്യവും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. ഇവിടെ നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്.ഭീകരര്‍ ഏത് സംഘടനയില്‍ പെട്ടവരാണെന്ന് വ്യക്തമല്ല. സംശയത്തെ തുടര്‍ന്ന് പ്രദേശം മുഴുവന്‍ സുരക്ഷാസേന തെരച്ചില്‍ നടത്തുകയാണ്.