മഞ്ജു വാര്യരുടെ ആദ്യ തമിഴ് സിനിമ ഗംഭീരം; അസുരനെ അഭിനന്ദിച്ച് ഭാഗ്യലക്ഷ്മി

single-img
8 October 2019

മഞ്ജുവാര്യരുടെ ആദ്യ തമിഴ്ചിത്രമാണ് വെട്രിമാരന്റെ സംവിധാനത്തിലെത്തിയ അസുരന്‍. ധനുഷ് നായകനായ ചിത്രത്തില്‍ മഞ്ജുവിന്റെ പ്രകടനത്തെപറ്റി നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. ഇപ്പോഴിതാ അസുരനിലെ മഞ്ജുവിന്റെ അഭിനയത്തെ പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

താന്‍ എന്നും നല്ല നടിയാണ് എന്ന് തെളിയിക്കുന്ന പ്രകടനമാണ് മഞ്ജു വാര്യരുടേതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ധനുഷിന്റെ അഭിനയം അത്ഭുതപ്പെടുത്തിയെന്നും അവര്‍ കുറിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

” അസുരൻ
മഞ്ജു വാര്യരുടെ ആദ്യ തമിഴ് സിനിമ ഗംഭീരമായി..
അസ്സലായി അഭിനയിച്ചിരിക്കുന്നു.
രൂപവും ഭാവവും തിരുനെൽവേലി ഭാഷയും(സ്വന്തം ശബ്ദത്തിൽ)
എന്നും ഞാൻ ഒരു നല്ല നടിയാണെന്ന് തെളിയിക്കുന്ന പ്രകടനം..കന്മദ ത്തിലെ കഥാപാത്രത്തെ ഓർമ്മ വന്നു.
എടുത്ത് പറയേണ്ട നിരവധി അസാദ്ധ്യമായ മുഹൂർത്തങ്ങൾ ഉണ്ട്.
സസ്പെൻസ് കളയുന്നില്ല.
ധനൂഷ്😳😳😳…
എന്തൊരു നടനാണപ്പാ അത്ഭുതപ്പെടുത്തുന്നു..
കഥാപാത്രമായി ജീവിക്കുക എന്നൊക്കെ പറയുന്ന പ്രകടനം..
രണ്ട് കാലഘട്ടം അസാദ്ധ്യം.
വെട്രിമാറൻ, ധനുഷ്, മഞ്ജു വാര്യർ
WELL DONE. ”

അസുരൻ മഞ്ജു വാര്യരുടെ ആദ്യ തമിഴ് സിനിമ ഗംഭീരമായി.. അസ്സലായി അഭിനയിച്ചിരിക്കുന്നു.രൂപവും ഭാവവും തിരുനെൽവേലി…

Posted by Bhagya Lakshmi on Sunday, October 6, 2019