സൗദിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി

single-img
7 October 2019

റിയാദ്: സൗദിയില്‍ ഇനിമുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. ആഭ്യന്തര മന്ത്രാലയവും, മുന്‍സിപ്പല്‍ ഗ്രാമമന്ത്രാലയങ്ങളും ഇക്കാര്യത്തില്‍ അനുമതി നല്‍കി. മന്ത്രിസഭായോഗം നേരത്തെ അനുമതി നല്‍കിയിരുന്നു.

24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാന്‍ ജനുവരി ഒന്നുമുതല്‍ ലൈസന്‍സിന് അപേക്ഷ നല്‍കാം. നഗരസഭകള്‍ക്കും ബലദിയകള്‍ക്കുമാണ് അപേക്ഷ നല്‍കേണ്ടത്. ലൈസന്‍സിനായി തൊഴിലാളികളുടെ ജോലി സമയം സംബന്ധിച്ച വ്യവസ്ഥകള്‍ പാലിക്കണം. പ്രത്യേക ഫീസ് നല്‍കണം

എന്നാല്‍ ഫാര്‍മസി, മെഡിക്കല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള വ്യക്തമായ നിബന്ധനകളോടെയാണ് സ്ഥാപനങ്ങള്‍ക്ക് 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്‍കുക.