വൈദ്യശാസ്ത്ര രംഗത്തെ നോബേൽ പുരസ്‌കാരം അമേരിക്കന്‍ ബ്രിട്ടീഷ് ഗവേഷകര്‍ക്ക്

single-img
7 October 2019

ഈ വർഷത്തെ നോബേൽ പുരസ്‌കാരം അനീമിയ, കാൻസർ തുടങ്ങിയ രോഗങ്ങളെ നേരിടുന്നതിൽ നിർണ്ണായകമായേക്കാവുന്ന കണ്ടുപിടിത്തത്തിന് വൈദ്യശാസ്ത്ര രംഗത്തെ. യുഎസ് ഗവേഷകരായ വില്യം കീലിന്‍, ഗ്രെഗ് സമെന്‍സ, ബ്രിട്ടീഷ് ഗവേഷകനായ പീറ്റര്‍ റാറ്റ്ക്ലിഫ് എന്നിവർക്കാണ് പുരസ്‌കാരം.

9.18 ലക്ഷം യുഎസ് ഡോളറാണ് സമ്മാനത്തുക. ഇത് 6.51 കോടി ഇന്ത്യൻ രൂപ വരും ഇത്. തുക മൂന്ന് പേർക്കും തുല്യമായി വീതിക്കാനാണ് അക്കാദമിയുടെ തീരുമാനം. ശരീര കോശങ്ങൾ ഓക്‌സിജൻ സ്വീകരിക്കുന്നതും അതിനോട് പൊരുത്തപ്പെടുന്നതും എങ്ങനെയെന്നാണ് മൂവരും ചേർന്ന് കണ്ടെത്തിയത്.