കൂടത്തായി: ജോളിയും ഷാജുവും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നല്‍കുന്ന ചിത്രം പുറത്ത്

single-img
7 October 2019

കൂടത്തായി കൊലപാതകങ്ങളിൽ, ജോളിയും ഷാജുവും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നല്‍കുന്ന ചിത്രം പുറത്ത്. സിലിയുടെ മരണത്തിന് മുൻപ് തന്നെ ജോളിയുമായി ഷാജു പ്രണയത്തിലായിരുന്നുവെന്ന സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് ചിത്രം.

മുൻപ് റഞ്ജിയും ഈ ആരോപണം ഉന്നയിച്ചിരുന്നു. സിലി മരിച്ച ശേഷം ജോളിയെ ഷാജു വിവാഹം കഴിച്ചിരുന്നു. പിന്നീട്, താൻ അന്ത്യചുംബനം നൽകാനെത്തിയപ്പോൾ ജോളി ഒപ്പമെത്തിയത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്നും ഈ ചിത്രം ഒഴിവാക്കണം ആൽബത്തിൽ നിന്ന് എന്ന് താൻ ആവശ്യപ്പെട്ടെന്നും ഷാജു പറഞ്ഞിരുന്നു.

പോലീസിനോട് ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിയാമായിരുന്നെന്നും ഭയം കൊണ്ടാണ് വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ പോലീസ് വിട്ടയച്ചു. പറഞ്ഞ മൊഴികളിലെ വാസ്തവം പരിശോധിക്കാൻ ഒരുങ്ങുകയാണ് പോലീസ്.