ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചുമണ്ഡലങ്ങളും എല്‍ഡിഎഫിന് അനുകൂലം; കോടിയേരി

single-img
7 October 2019

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എല്‍ഡിഎഫിന് അനുകൂലമായ അന്തരീക്ഷമാമാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന അന്തരീക്ഷം മാറിയെന്ന് പാലായിലെ സ്ഥ്തി തെളിയിച്ചുവെന്നും അഞ്ച് മണ്ഡലങ്ങളിലെ ജനവിധിയോടുകൂടി അക്കാര്യം കൂടുതല്‍ വ്യക്തമാകുമെന്നും കോടിയേരി പറഞ്ഞു.

‘അരൂരില്‍ മാത്രമല്ല, എല്ലാ മണ്ഡലങ്ങളിലും എസ്.എന്‍.ഡി.പിയുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് പ്രതീക്ഷ. പൊതുവില്‍ അവര്‍ എല്‍ഡിഎഫിന് അനുകൂലമായ സമീപനമാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ബിഡിജെഎസ് ഇനിയും ബിജെപിക്കൊപ്പം നില്‍ക്കേണ്ടതുണ്ടോ എന്ന് ആ പാര്‍ട്ടി തന്നെയാണ് ആലോചിക്കേണ്ടത്. ബിജെപിക്കൊപ്പം കൂടിയാല്‍ എന്തായിരിക്കുമെന്ന് ഞങ്ങള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ അക്ഷാര്‍ത്ഥത്തില്‍ ഒരു അനുഭവമായി അവര്‍ക്ക് അത് ബോധ്യമായിട്ടുണ്ടാവും.’ – കോടിയേരി പറഞ്ഞു.