രാഹുല്‍ ഗാന്ധിയുടെ ബാങ്കോംഗ് യാത്ര; സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നു

single-img
6 October 2019

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ഗാന്ധിയുടെ വിദേശയാത്ര വിവാദമാകുന്നു. രാഹുല്‍ ബാങ്കോംഗിലേക്ക് പോയതിനെച്ചൊല്ലിയാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. കഴിഞ്ഞദിവസമാണ് രാഹുല്‍ ബാങ്കോംഗിലേക്ക് പോയത്.

ഹരിയാന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് രാഹുലിന്റെ വിദേശയാത്ര എന്നാണ് പ്രധാന വിമര്‍ശനം. ഹരിയാന കോണ്‍ഗ്രസ് ഘടകത്തെ പ്രതിസന്ധിയിലാക്കി പ്രമുഖ നേതാവ് ആശോക് തന്‍വര്‍ പാര്‍ട്ടിവിട്ട സമയത്താണ് യാത്ര നടത്തിയതെന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പത്താം തീയതിമുതല്‍ രാഹുല്‍ പത്തു ദിവസം പ്രചാരണത്തിനെത്തുമെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം