സൗദി അരാംകോയിലെ എണ്ണ ഉല്‍പ്പാദനം പൂര്‍വ്വസ്ഥിതിയിലാകുന്നു

single-img
5 October 2019

സൗദി: ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ സൗദി അരാംകോയിലെ എണ്ണ ഉല്‍പ്പാദനം പൂര്‍വ്വസ്ഥിതിയിലാകുന്നു. കുറഞ്ഞസമയത്തിനുള്ളില്‍ ഈ സ്ഥിതിയിലേക്ക് എത്തിച്ചേര്‍ന്നത് കമ്പനിയുടെ മികവിന് ഉദാഹരണമാണ്.

പ്രതിസന്ധി ഘട്ടത്തില്‍ ലോകം നര്‍കിയ പിന്തുണയ്ക്ക് മോസ്‌കോയിലെ ഊര്‍ജസമ്മേളനത്തില്‍ മന്ത്രി നന്ദിയറിയിച്ചു.ആക്രമണം നടന്ന് 72 മണിക്കൂറിന് ശേഷം കമ്പനി പ്രവര്‍ത്തിച്ചു തുടങ്ങിയെന്ന് ഊര്‍ജ്ജ മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ അറിയിച്ചു.

കഴിഞ്ഞ മാസം 14നാണ് സൗദി അരാകോയുടെ എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കമ്ബനിയുടെ കിഴക്കന്‍ പ്രവശ്യയിലെ അബ്ഖൈക്ക് പ്രോസസ്സിംഗ് പ്ലാന്റിനും, ഖുറൈസ് ഓയില്‍ ഫീല്‍ഡിനും സാരമായ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഉല്‍പാദനം നിര്‍ത്തി വെച്ചിരുന്നു.