പൊതുഇടങ്ങളില്‍ മുഖം മൂടികൾ നിരോധിച്ച് ഹോങ്കോങ് ഭരണകൂടം

single-img
5 October 2019

ഹോങ്കോങ്ങില്‍ മുഖം മൂടികള്‍ നിരോധിച്ചു. പൊതുഇടങ്ങളിലാണ് നിരോധനം ബാധകമായിട്ടുള്ളത്. ജനകീയപ്രക്ഷോഭത്തെ നേരിടാനുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനമാണ് മുഖംമൂടി നിരോധനം. പ്രക്ഷോഭകാരികള്‍ മുഖം മറയ്ക്കുന്നതിനാല്‍ അവരെ തിരിച്ചറിയാനാകില്ല. മുഖം മൂടികള്‍ പൊതുഇടങ്ങളില്‍ നിരോധി ക്കുന്നതോടെ സ്ഥിതി നിയന്ത്രണവിധേയമാക്കാമെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം.

ഈ നിയമം നടപ്പിലാക്കുന്നതോടെ തെരുവിലിറങ്ങുന്ന പ്രക്ഷോഭകാരികളുടെ എണ്ണം കുറയുമെന്ന് സര്‍ക്കാര്‍ പ്രകതീക്ഷിക്കുന്നു. എന്നാല്‍ മുഖം മൂടി നിരോധനം പ്രതിഷേധത്തെ തണുപ്പിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ പ്രതികരണം. ചൈനയുടെ ജനാധിപത്യനിലപാടുകള്‍ക്കെതിരെ ഹോങ്കോങ്ങില്‍ തുടര്‍ച്ചയായി പ്രതിഷേധങ്ങള്‍ ഉടലെടുത്തിരുന്നു.