കൂടത്തായി കൊലപാതകങ്ങള്‍; റൂറൽ എസ്പിയ്ക്കും അന്വേഷണ സംഘത്തിനും അഭിനന്ദനങ്ങളുമായി ഡിജിപി

single-img
5 October 2019

കോഴിക്കോട് ജില്ലയിലെ കൂടത്തായി കുടുംബത്തിൽ നടന്ന മരണപരമ്പരയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിൽ വടകര റൂറൽ എസ്പിയ്ക്കും സംഘത്തിനും അഭിനന്ദനങ്ങൾ അറിയിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കേസിൽ മികച്ച അന്വേഷണമാണ് നടക്കുന്നതെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.
വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിൽ ശാസ്ത്രീയമായി അന്വേഷണം നടത്തി.

കാര്യങ്ങൾ വളരെ ആലോചിച്ചാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വർഷങ്ങൾ പഴകിയതിനാൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ റീപോസ്റ്റുമോർട്ടം നടത്തുക എളുപ്പമല്ല. ഇപ്പോൾ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റവാളികളായ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുക എന്നതാണ് ആദ്യ ഉദ്യമം.

ഇനി അങ്ങോട്ട് ഏത് രീതിയിൽ ഈ കേസ് വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നതാണ് പോലീസിന് മുന്നിലുള്ള വെല്ലുവിളി. കൊലപാതകമെങ്കിൽ വളരെ മികച്ച കേസായിരിക്കും ഇത്. കേസുമായി ബന്ധപ്പെട്ട് മാധ്യങ്ങളുടെ നല്ല പിന്തുണയുണ്ടായെന്ന് എസ്പി പറഞ്ഞിരുന്നതായും എല്ലാവർക്കും നന്ദിയുണ്ടെന്നും ഡിജിപി പറഞ്ഞു. നിലവിൽ കൊലപാതകപരമ്പരയിൽ മുഖ്യപ്രതി ജോളിയും സഹായികളായ രണ്ട് പേരേയുംപോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.