ഇനി പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം

single-img
4 October 2019

പ്രവാസികള്‍ക്കും ഇനി ആധാര്‍ എടുക്കാം.വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് ആധാര്‍ എടുക്കാന്‍ നിലവിലെ നിയമം അനുവദിച്ചിരുന്നില്ല. എന്നാല്‍ പ്രവാസികള്‍ക്ക് ആധാറെടുക്കാമെന്ന് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായിരുന്നു.

പ്രവാസിയായ ആള്‍ 182 ദിവസം ഇന്ത്യയില്‍ സ്ഥിരമായി താമസിച്ചാലെ ആധാര്‍ സ്വന്തമാക്കനാകൂ എന്ന് വ്യവസ്ഥയാണ് പുതിയ ഉത്തരവിലൂടെ മാറ്റിയിരിക്കുന്നത്. ഇനി മുതല്‍ വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കും നാട്ടിലെത്തി ആധാറെടുക്കാം.
അതേസമയം, വ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ കാര്‍ഡ് സ്വന്തമാക്കാന്‍ കഴിയൂ.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഇന്ത്യയില്‍ സ്ഥിരമായ മേല്‍വിലാസവുമുള്ള പ്രവാസിക്ക് മാത്രമേ ആധാര്‍ എടുക്കാന്‍ കഴിയുകയുള്ളൂ. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് ഇതുമൂലം തടസ്സങ്ങള്‍ നീങ്ങിയിരിക്കുകയാണ്. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് ആധാര്‍ എടുക്കുന്നതിന് ഇപ്പോഴും തടസ്സങ്ങളുണ്ട്.