സിംഹക്കൂട്ടില്‍ ചാടിക്കടന്ന് നൃത്തംചെയ്ത് സ്ത്രീ; സിംഹം ഉപദ്രവിക്കാതിരുന്നത് ഭാഗ്യം കൊണ്ടെന്ന് മൃഗശാലാ അധികൃതര്‍

single-img
3 October 2019

വാഷിംങ്ടണ്‍: സാഹസികതയെ ഇഷ്ടപ്പെടുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ സാഹസികത കാരണം സിംഹക്കൂട്ടില്‍ ചാടിയാലോ?. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് മൃഗശാലയിലാണ് ഇത്തരമൊരു സാഹസികത അരങ്ങേറിയത്.

സന്ദര്‍ശകയായെത്തിയ യുവതി. സുരക്ഷാവേലി ചാടിക്കടന്ന് സിംഹത്തിനുമുന്‍പിലെത്തി നൃത്തം ചെയ്യുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച് ചിത്രം പെട്ടന്നുതന്നെ വൈറലായി.

എന്നാല്‍ അതിക്രമിച്ചു കയറിയ ഉവര്‍ നിയമലംഘനമാണ് നടത്തിയതെന്ന് മൃഗശാലാ അധികൃതര്‍ പറഞ്ഞു. സിംഹം അവരെ ആക്രമിക്കാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും അധികൃതര്‍ വ്യക്തമാക്കി.